തമിഴ്നാട്ടിൽ ദളിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത് പ്രണയിച്ച യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിലെന്ന് ആരോപണം. പട്ടികജാതി വിഭാഗത്തിൽപെട്ട വൈരമുത്തു എന്ന ഇരുപത്തെട്ടുകാരനെയാണ് തിങ്കളാഴ്ച്ച രാത്രിയിൽ ആറംഗ സംഘം മയിലാടുതുറൈയ്ക്ക് സമീപത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ......
ഇപ്പോഴും ദുരൂഹ കഥാപാത്രമായി തുടരുന്ന മാസ്ക് മാൻ ചിന്നയ്യയ്ക്ക് ബെൽത്തങ്ങടി കോടതി ജാമ്യം നിഷേധിച്ചു. ധർമ്മസ്ഥല ക്ഷേത്ര പരിസരത്ത് നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ രഹസ്യമായി മറവു ചെയ്തിട്ടുണ്ടെന്നും അവരെല്ലാം ലൈഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്നുമുള്ള അയാളുടെ വെളിപ്പെടുത്തൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ......
എട്ടുവയസുകാരിയോട് എട്ടുവയസുള്ള പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മലപ്പുറം സ്വദേശി തമിഴ്നാട്ടിൽ അറസ്റ്റിൽ. പെരിന്തൽമണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീൻ(30) ആണ് താംബരത്ത് അറസ്റ്റിലായത്. ......
ന്യൂഡൽഹി: മധ്യപ്രദേശിലെ ഖജുരാഹോയിലുള്ള ജാവരി ക്ഷേത്രത്തിലെ കേടുപാടുകൾ സംഭവിച്ച വിഷ്ണു വിഗ്രഹം മാറ്റി സ്ഥാപിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പൊതുതാൽപര്യ ഹർജിയായതിനാൽ ഇത് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
തലയറ്റ നിലയിലുള്ള ഏഴ് അടി ഉയരമുള്ള വിഷ്ണു വിഗ്രഹത്തിന് പകരം പുതിയ വിഗ്രഹം സ്ഥാപിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
രാകേഷ് ദലാൽ എന്നയാളാണ് ഹർജി സമർപ്പിച്ചത്. ......
ന്യൂഡൽഹി: മകളുടെ വിവാഹം പോലുള്ള 'നിയമപരമായ ആവശ്യങ്ങൾക്കായി' ഹിന്ദു കൂട്ടുകുടുംബത്തിന്റെ (HUF) സ്വത്ത് വിൽക്കാൻ കർതൃക്ക് (കുടുംബനാഥൻ) അധികാരമുണ്ടെന്ന് സുപ്രീം കോടതി. ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി നടത്തിയ സുപ്രധാന വിധിപ്രസ്താവത്തിൽ, ഇത്തരത്തിലുള്ള വിൽപ്പനയുടെ സാധുത തെളിയിക്കേണ്ട ബാധ്യത സ്വത്ത് വാങ്ങുന്ന ആൾക്കാണെന്നും, ഈ കേസിൽ അവർ അത് വിജയകരമായി നിർവഹിച്ചുവെന്നും ചൂണ്ടിക്കാട്ടി.
വിൽപ്പന നടന്നപ്പോൾ ലഭിച്ച പണത്തിന്റെ രേഖകളിൽ കർതൃയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയും മകളും രണ്ട് ആൺമക്കളും ഒപ്പിട്ടിരുന്നു. ......
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥയും സഹായിയും അറസ്റ്റിൽ. അസമിലെ കാംറപിലെ ഗോരോയ്മാരിയിലാണ് സംഭവം.......
ധർമ്മസ്ഥലയിലെ വിവാദ വെളിപ്പെടുത്തൽ നടത്തിയ മാസ്ക് മാൻ ചിന്നയ്യ പരാതിയോടൊപ്പം ഒരു തലയോട്ടിയും പോലീസിന് കൈമാറിയിരുന്നു. താൻ കുഴിച്ചുമൂടിയ സ്ത്രീകളിൽ ഒരാളുടെ തലയോട്ടിയാണെന്നും തെളിവിനായി കുഴിച്ചെടുത്തതാണെന്നുമെന്നാണ് അയാൾ പോലീസിലും കോടതിയിലും പിന്നീട് എസ് ഐ ടിയോടും പറഞ്ഞിരുന്നത്. ......
മുംബൈ: അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ഉപരോധമുള്ള ടാങ്കറുകൾക്ക് അദാനി ഗ്രൂപ്പിൻ്റെ തുറമുഖങ്ങളിൽ വിലക്ക്. ഇത് ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതിയെ സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
റഷ്യയിൽനിന്നുള്ള അസംസ്കൃത എണ്ണ കൂടുതലും ഉപരോധമുള്ള ടാങ്കറുകൾ വഴിയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ......
ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിൽ കസ്റ്റഡി പീഡനങ്ങളും മരണങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിർണായക നീക്കവുമായി സുപ്രീം കോടതി. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നിയന്ത്രിത കൺട്രോൾ റൂമുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകുമെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ മോയിരംഗ്ഥെം ആനന്ദ് സിങ്ങിന്റെ വിചാരണയുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിക്ക് (NIA) സുപ്രീം കോടതി നോട്ടീസ് അയച്ചു.
മണിപ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മോയിരംഗ്ഥെം ആനന്ദ് സിങ്ങിന് ജാമ്യം ലഭിച്ചെങ്കിലും, NIA പുതിയ കേസ് എടുത്ത് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
രാജ്യത്തിനെതിരായ ഗൂഢാലോചന, തീവ്രവാദ പ്രവർത്തനങ്ങൾ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് NIA ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ......